Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazilian Model

വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല, എ​ല്ലാ​വ​രും ഇ​ത് ക​ണ്ട് ചി​രി​ക്കു​ക​യാ​ണ്'; വോ​ട്ട് ചോ​രി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബ്ര​സീ​ലി​യ​ൻ മോ​ഡ​ൽ‌

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വോ​ട്ട് കൊ​ള്ള ആ​രോ​പ​ണ​ത്തി​ൽ പ​രാ​മ​ര്‍​ശി​ച്ച ബ്ര​സീ​ലി​യ​ൻ മോ​ഡ​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. ബ്ര​സീ​ലി​യ​ൻ മോ​ഡ​ൽ ലാ​രി​സ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ത​ന്‍റെ പ​ഴ​യ ചി​ത്രം ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു വീ​ഡി​യോ​ സ​ന്ദേ​ശ​ത്തി​ലൂ​ടെ ലാ​രി​സ പ്ര​തി​ക​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​പ്രി​യ ശ്രീ​നേ​റ്റാ​ണ് ബ്ര​സീ​ലി​യ​ൻ മോ​ഡ​ലി​ന്‍റെ പ്ര​തി​ക​ര​ണ​മ​ട​ങ്ങി​യ വീ​ഡി​യോ സ​ന്ദേ​ശം എ​ക്സി​ൽ പ​ങ്കു​വെ​ച്ച​ത്.

ഹ​രി​യാ​ന​യി​ൽ സ്വീ​റ്റി​യെ​ന്ന​ട​ക്ക​മു​ള്ള പ​ല പേ​രു​ക​ളി​ലാ​യി പ​ത്തു ബൂ​ത്തു​ക​ളി​ലാ​യി 22 വോ​ട്ട് ചെ​യ്ത​തെ​ന്ന ആ​രോ​പ​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. ഈ 22 ​പേ​രു​ടെ​യും പേ​രു​ക​ള്‍​ക്കൊ​പ്പം വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ ബ്ര​സീ​ലി​യ​ൻ മോ​ഡ​ലി​ന്‍റെ ചി​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും ഇ​ത് ക​ണ്ട് ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് വീ​ഡി​യോ​യി​ൽ ലാ​രി​സ്സ പ​റ​യു​ന്ന​ത്. ത​ന്‍റെ പ​ഴ​യ ഫോ​ട്ടോ​യാ​ണ​തെ​ന്നും ത​ന്നെ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നും ലാ​രി​സ പ​റ​യു​ന്നു. ഇ​തെ​ന്ത് ഭ്രാ​ന്താ​ണെ​ന്നും ഏ​ത് ലോ​ക​ത്താ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ൽ ലാ​രി​സ ചോ​ദി​ക്കു​ന്നു​ണ്ട്.

ഏ​റെ പേ​ർ ത​ന്‍റെ അ​ഭി​മു​ഖ​ത്തി​നാ​യി ഇ​ന്ത്യ​യി​ൽ നി​ന്നും ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ലാ​രി​സ പ്ര​തി​ക​രി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല​ട​ക്കം ല​ക്ഷ​ക​ണ​ക്കി​നു​പേ​ര്‍ ഫോ​ളോ​വേ​ഴ്സു​ള്ള ബ്ര​സി​ലീ​യ​ൻ മോ​ഡ​ലാ​ണ് ലാ​രി​സ.

 

Latest News

Corehub Up